ഇനി വീട്ടിലിരുന്ന് കൊവിഡ് ടെസ്റ്റ് നടത്താം; 500രൂപയ്ക്കുതാഴെ വിലവരുന്ന കിറ്റ് ഒരുമാസത്തിനുള്ളില്‍ പുറത്തിറങ്ങും

ശ്രീനു എസ്| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (15:18 IST)
വീട്ടിലില്‍ വച്ചുതന്നെ കൊവിഡ് പരിശോധനനടത്താന്‍ സാധിക്കുന്ന തരത്തില്‍ ഡല്‍ഹി ഐഐടിയും പൂണെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയും ചേര്‍ന്ന് കിറ്റ് തയ്യാറാക്കുന്നു. പദ്ധതിക്ക് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ സാമ്പത്തിക പിന്തുണയുണ്ട്. കിറ്റുകള്‍ 500രൂപയ്ക്കു താഴെ വില നിശ്ചയിച്ചായിരിക്കും എത്തിക്കുക.

നേരത്തേ പലസ്വകാര്യ കമ്പനികളും ഇത്തരത്തില്‍ കിറ്റുകള്‍ തയ്യാറാക്കിയിരുന്നെങ്കിലും ഐസിഎംആര്‍ അംഗീകാരം നല്‍കിയിരുന്നില്ല. നിലവിലെ എലിസ അന്റിബോഡി പരിശോധനയ്ക്കു സമാനമായി വൈറല്‍ ആന്റിജന്‍ തിരിച്ചറിയുന്നതരത്തിലാണ് പരിശോധന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :