നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (20:08 IST)
കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും കര്‍ഫ്യൂ ഏര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. വിവാഹം, ആഘോഷപരിപാടികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. കൂടാതെ രാത്രികാല കര്‍ഫ്യു അടക്കമുള്ള നടപടികള്‍ കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനവും ആശങ്കയും കൂടിവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :