1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid Maharashtra News

മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 63 ശതമാനത്തിന്റെ വര്‍ധനവ്

Covid Maharashtra News
മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 63 ശതമാനത്തിന്റെ വര്‍ധനവ്. പുതിയതായി 694 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 152 ദിവങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനുമുന്‍പ് ഒക്ടോബര്‍ 27നാണ് കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ ഇത്രയധികം വര്‍ധിച്ചത്. അന്ന് 972 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 
 
ഇതോടെ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3016 ആയി ഉയര്‍ന്നു. അതേസമയം പുതിയ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3095 പേര്‍ക്ക്