അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ജൂണ്‍ 2020 (10:19 IST)
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,07,615 ആയി.
രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവുമധികം കേസുകളാണിത്. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെയാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷത്തിലേക്ക് കടന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 217 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണസംഖ്യ 5815 ആയി.രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 100302 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 101497 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.