കൊവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെയും ബാധിക്കുമോ!, ജൂണില്‍ സ്‌കൂളുകള്‍ തുറന്നേക്കില്ല

ശ്രീനു എസ്| Last Modified ഞായര്‍, 11 ഏപ്രില്‍ 2021 (08:05 IST)
കൊവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെയും ബാധിക്കാന്‍ സാധ്യത. അങ്ങനെയായാല്‍ ജൂണില്‍ സ്‌കൂളുകള്‍ തുറന്നേക്കില്ല. പകരം ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. ഇത് മെയ്മാസത്തെ രോഗപകര്‍ച്ചകൂടി കണക്കിലെടുത്തായിരിക്കും തീരുമാനിക്കുന്നത്.

അതേസമയം എസ്എസ്എല്‍സി പരീക്ഷ സംസ്ഥാനത്ത് നടക്കുകയാണ്. ജൂണ്‍ ആദ്യവാരത്തോടെ ഇതിന്റെ ഫലം പ്രസിദ്ധീകരിക്കാനായിരിക്കും ശ്രമിക്കുക. ജൂണ്‍ ആദ്യം മുതല്‍ തന്നെ എല്ലാ ക്ലാസുകള്‍ക്കും ഒണ്‍ലൈസ് ക്ലാസുകള്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :