സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്?

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈയില്‍ നടന്നിരുന്നു

Suresh Gopi, PM Narendra Modi, Suresh Gopi and Family, Cinema News, Webdunia Malayalam
രേണുക വേണു| Last Modified തിങ്കള്‍, 8 ജനുവരി 2024 (13:28 IST)
and Family with Prime Minister Narendra Modi

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേക്ക്. ഈ മാസം 17ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ചു കേന്ദ്രം പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒക്ടോബറില്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സുരേഷ് ഗോപി വിവാഹം ക്ഷണിച്ചിരുന്നു. ജനുവരി മൂന്നിന് തൃശൂരില്‍ നടന്ന ബിജെപി പരിപാടിയില്‍ മോദി പങ്കെടുത്തിരുന്നു.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈയില്‍ നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹസല്‍ക്കാരമുണ്ടാകുമെന്നാണ് വിവരം. വിവാഹത്തില്‍ പങ്കെടുക്കാന്‍ മോദി ഗുരുവായൂര്‍ എത്തുകയാണെങ്കില്‍ ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :