Shakib Al Hasan: 'പിന്നില്‍ നിന്നു വലിച്ചാല്‍ ദേഷ്യം വരൂല്ലേ' ആരാധകന്റെ കരണത്തടിച്ചു ഷാക്കിബ് അല്‍ ഹസന്‍; സംഭവം തിരഞ്ഞെടുപ്പ് ജയത്തിനു മുന്‍പ് (വീഡിയോ)
ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകുകയായിരുന്ന ഷാക്കിബിനെ പിന്നില്‍ നിന്ന് ഒരാള്‍ പിടിച്ചുവലിച്ചു
Shakib Al Hasan
Shakib Al Hasan: കളിക്കളത്തിലും പുറത്തും തന്റെ 'ചൂടന്‍' സ്വഭാവത്തിന്റെ പേരില്‍ ഏറെ പഴികേട്ട ക്രിക്കറ്ററാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഷാക്കിബ് വിജയിച്ച വാര്‍ത്ത പുറത്തുവരുന്നതിനു മുന്‍പ് താരം ഒരു ആരാധകന്റെ കരണത്തടിച്ച വീഡിയോയാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകുകയായിരുന്ന ഷാക്കിബിനെ പിന്നില്‍ നിന്ന് ഒരാള്‍ പിടിച്ചുവലിച്ചു. ഉടന്‍ തന്നെ ഷാക്കിബ് അയാളുടെ കരണത്തടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല.
അതേസമയം, ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 1,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാക്കിബ് ജയിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായാണ് താരം മത്സരിച്ചത്.Shakib Al Hasan slapped a fanpic.twitter.com/oJrnWlfpDw
— Don Cricket (@doncricket_) January 8, 2024