കൊവിഡ് കുതിക്കുന്നു; രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12591 പേര്‍ക്ക്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12591 പേര്‍ക്ക്. കഴിഞ്ഞ ദിവസം 10542 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഏപ്രില്‍ 15നും 18നും ഇടയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതായിരുന്നു. എന്നാല്‍ കുത്തനെ കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 65286 ആയി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.46 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 230419 പരിശോധനകളാണ് നടത്തിയത്.