രാജ്യത്ത് 126 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ 800 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 മാര്‍ച്ച് 2023 (14:32 IST)
രാജ്യത്ത് 126 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ 800 കടന്നു. ഇന്ന് ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5389 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 843 പേര്‍ക്കാണ്.

അതേസമയം പുതിയതായി നാലുമരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ടു മരണങ്ങളും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :