ഹൈദരാബാദിൽ പതിനേഴുകാരിയെ വിദ്യാർത്ഥികൾ കാറിൽ കൂട്ടബലാത്സംഗം ചെയ്തു, എംഎൽഎയുടെ മകനും പങ്ക് ?

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂണ്‍ 2022 (16:20 IST)
നിശാ പാർട്ടി കഴിഞ്ഞു മടങ്ങവേ 17കാരിയെ സ്‌കൂൾ വിദ്യാർത്ഥികൾ കാറിൽ വെച്ച് ബലാത്സംഗം ചെയ്തു. ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ കാറിൽ കയറ്റുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കൊപ്പം ഒരു എംഎൽഎയുടെ മകനും ഉണ്ടായിരുന്നതായി സംശയിക്കുന്നു.


ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പബ്ബിലെത്തിയത്. എന്നാൽ ഇടയ്ക്ക് വെച്ച് സുഹൃത്തായ യുവാവ് മാറ്റ് സുഹൃത്തുക്കൾക്കൊപ്പം പോയപ്പോൾ തനിച്ചായ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ കാറിൽ കയറ്റിയത്.ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്ത് കാർ നിർത്തിയിട്ട് പെൺകുട്ടിയെ ഇവർ ഊഴമനുസരിച്ച് പീഡിപ്പിക്കുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവേറ്റത് പിതാവ് തിരക്കിയതോടെയാണ് സംഭവം പുറത്തുവന്നത്.പിതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. ഇതോടെയാണ് പീഡനവിവരം പുറത്ത് വന്നത്. അക്രമിച്ചവരിൽ ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞതെന്നും പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :