അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് നാലായിരത്തിലേറെ പേർക്ക്
- പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകൾക്ക് ഇനി എൻഇഎഫ്ടി സൗകര്യം,പണമിടപാട് ഓൺലൈൻ വഴി നടത്താം
- PMJJBY,PMSBY സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം ഉയർത്തി
- സെൻസെക്സിൽ 436 പോയന്റ് നേട്ടം, നിഫ്റ്റി 16,600 മുകളിൽ ക്ളോസ് ചെയ്തു
- മറ്റൊരാളെ വിവാഹം കഴിക്കാനില്ല, സ്വയം വിവാഹം കഴിക്കാനൊരുങ്ങി 24കാരി
ഇന്ത്യയില്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് അറിയിച്ച് കൊവിഡ്
ഇന്ത്യയില്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് അറിയിച്ച് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 4,041 പുതിയ കേസുകളാണ്. കൂടാതെ രോഗം മൂലം പത്തുപേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണ സംഖ്യ 524,651 ആയി ഉയര്‍ന്നു. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 21,177 ആയിട്ടുണ്ട്. പുതിയ തരംഗത്തിനുള്ളസൂചനയാകാനാണ് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു.
മുംബൈയില്‍ രണ്ടാഴ്ച മുന്‍പ് കൊവിഡ് കേസുകള്‍ 143 ആയിരുന്നു. കഴിഞ്ഞാഴ്ചയാണ് ഇവിടെ കൊവിഡ് ഉയര്‍ന്നു തുടങ്ങിയത്. ഏഴുദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം 400ലെത്തിയിട്ടുണ്ട്. 200 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യാഴാഴ്ച കൊവിഡ് ടാസ്ക് ഫോഴ്സുമായി മീറ്റിങ് കൂടിയിട്ടുണ്ട്.