ഇംഗ്ലണ്ടിൽ ഒരൊറ്റ സെഞ്ചുറി,കോലി ഫോമിൽ മടങ്ങിയെത്തും : അസ്ഹറുദ്ദീൻ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂണ്‍ 2022 (17:49 IST)
മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ശക്തമായി തിരിച്ചുവരുമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. കോലിയുടെ ബാറ്റിംഗിൽ ടെക്നിക്കലായ പ്രശ്നങ്ങളില്ലെന്നും വലിയൊരു സ്‌കോർ വന്നുകഴിഞ്ഞാൽ വീണ്ടും പഴയകോലിയെ കാണാൻ സാധിക്കുമെന്നുമാണ് അസർ പറയുന്നത്.

അർധസെഞ്ചുറി നേടിയാലും കോലി ഫോം ഔട്ടാണെന്നാണ് ആളുകൾ പറയുന്നത്. പല താരങ്ങളും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയവരാണ്.ഒരൊറ്റ സെഞ്ചുറി മതിയാകും പഴയ കോലിയായി അവന് മടങ്ങിയെത്താൻ വേണ്ടത്. 2019ന് ശേഷം ഇതുവരെ രാജ്യാന്തരസെഞ്ചുറികളൊന്നും നേടാൻ കോലിക്കായിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 22 റൺസ് ശരാശരിയിൽ 341 റൺസാണ് കോലിക്ക് നേടാനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :