സായി ശ്വേത ടീച്ചർ ഓൺലൈൻ ക്ലാസിൽ എത്തിയതിന് പിന്നിലെ കഥ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ജൂണ്‍ 2020 (10:50 IST)
വ്യാപനം കണക്കിലെടുത്ത് വിദ്യാർഥികൾക്കായി ക്ലാസുകൾ വഴിയും ഓൺലൈൻ പ്ലാറ്റഫോമുകളിലൂടെയും
വീട്ടിലെത്തിയപ്പോൾ പുതിയ പഠന രീതിയുടെ മുഖമായി മാറിയിരിക്കുകയാണ് സായിശ്വേതയെന്ന അധ്യാപിക. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി വളരെ രസകരമായ രീതിയിൽ മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ അവതരിപ്പിച്ച് കയ്യടി വാങ്ങിയ ടീച്ചർ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

കുട്ടിക്കളി മാറാത്ത ടീച്ചർ ആണെന്ന പൊതുവേ സ്കൂളിൽ പറയാറുണ്ടെന്നും ഇന്നലത്തെ ഓൺലൈൻ ക്ലാസിൽ അല്പം പക്വത കൂടി പോയെന്നും ടീച്ചർ പറഞ്ഞു.
വടകര മുതവടത്തൂര്‍ വിവിഎല്‍പി സ്‌കൂള്‍ അധ്യാപികയാണ് സായിശ്വേത. അധ്യാപക കൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ശ്വേതയ്ക്ക് ക്ലാസ്സെടുക്കാൻ ഉള്ള അവസരം ലഭിച്ചത്.

അധ്യാപക കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു കഥ അയച്ചു കൊടുക്കുകയും അത് ഗ്രൂപ്പിൻറെ അഡ്മിൻ കൂടിയായ രതീഷ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ കഥയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു തുടങ്ങി. ഈ കഥ കുറച്ചുകൂടി ഭംഗിയാക്കിയാണ് ഇന്നലെ ക്ലാസ്സിൽ അവതരിപ്പിച്ചതെന്നും ടീച്ചർ പറഞ്ഞു.

അപ്രതീക്ഷിതമായാണ് ക്ലാസ് എടുക്കാനുള്ള ക്ഷണം ലഭിച്ചത്. ശ്വേത ടീച്ചറുടെ ക്ലാസിലെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :