കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല

ശ്രീനു എസ്| Last Modified ശനി, 20 മാര്‍ച്ച് 2021 (08:03 IST)
അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം ഉണ്ടായിരിക്കില്ല. കൊവിഡിന്റെ ശക്തമായ തിരിച്ചുവരവിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം കര്‍ണാടത്തില്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന നിരവധിപേരെ തീരുമാനം പ്രതിസന്ധിയിലാക്കും.

ദിവസം മൂന്നുലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കര്‍ണാടക തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ കര്‍ശനമായും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ പറഞ്ഞു. മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സംസ്ഥാനം കൂടുതല്‍ ജാഗ്രത നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :