അനുബന്ധ വാര്‍ത്തകള്‍
- രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് നിയാസ് ഭാരതി മത്സരിക്കും
- മുന്‍മന്ത്രിയും ഗണേഷ്കുമാറിന്റെ പിതാവുമായ ആര് ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയില്‍
- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല
- യുഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
- ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറിന് പകരം സ്വന്തം ആപ്പ് സ്റ്റോറുമായി ഇന്ത്യ
രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 40000 കടന്നു; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 40000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 40,953 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കൂടാതെ 24 മണിക്കൂറിനിടെ രോഗം മൂലം 188 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,55,284 ആയിട്ടുണ്ട്.
അതേസമയം ആകെ കൊവിഡ് മരണം 1,59,558 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,88,394 ആണ്. രാജ്യത്ത് നാലുകോടിയിലധികം പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.