ആന്ധ്രയിൽ ഇന്നും 10,000ലധികം കൊവിഡ് കേസുകൾ, തമിഴ് നാട്ടിൽ 5,892 പേർക്ക് രോഗം

അഭിറാം മനോഹർ| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (20:01 IST)
തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കൊവിഡ് വ്യാപനം തുടരുന്നു. ആന്ധ്രയിൽ ഇന്ന് 10,199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 5,892 പേർക്കാണ് തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആന്ധ്രയിൽ ചികിത്സയിലിരുന്ന 9,499 പേർ കൂടി രോഗമുക്തരായി. 24 മണിക്കൂറിലിടെ 75 മരണങ്ങളാണ് ആന്ധ്രയിൽ റിപ്പോർട്ട് ചെ‌യ്‌തത്.

പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ ആന്ധ്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,65,730 ആയി ഉയർന്നു. ഇതിൽ 1,03,701 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ 4200 മരണമാണ് ആന്ധ്രയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അതേസമയം തമിഴ്‌നാട്ടിൽ ഇന്ന് 5892 പേർക്ക് രോഗം റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണീക്കൂറിനിടെ 92 മരണങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചത്. 4,45,851 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെയായി റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 52,070 പേർ സംസ്ഥാനത്ത് ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :