അഭിറാം മനോഹർ|
Last Updated:
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (19:39 IST)
ഓണദിവസങ്ങൾ കറ്റന്നുപോയ സാഹചര്യത്തിൽ അടുത്ത 14 ദിവസം അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തെ തുടർന്ന് ആൾക്കൂട്ടമുണ്ടായ ഇടങ്ങളിൽ ക്ലസ്റ്ററുകൾ രൂപം കൊള്ളാൻ സാധ്യത കൂടുതലാണ്. ആരോഗ്യസംവിധാനങ്ങളും വ്യക്തികളും കൂടുതൽ ജാഗ്രത പുലർത്തണം മുഖ്യമന്ത്രി പറഞ്ഞു.
വയോജനങ്ങളുമായി എല്ലാവരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്. വയോജനങ്ങള്‍ക്കിടയില്‍ രോഗവ്യാപനം കൂടുന്ന പക്ഷം മരണനിരക്കും കൂടുവാനിടയുണ്ട്. നാം പ്രതീക്ഷിച്ച രോഗവ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായില്ല എങ്കിലും കൂടുതൽ ക്ലസ്റ്ററുകൾ രൂപം കൊള്ളാനുള്ള സാധ്യത നാം മുൻപിൽ കാണണം.ഇത്തരത്തിലുള്ള ജാഗ്രത എത്രകാലം പാലിക്കണമെന്നാണ്
ചോദ്യമെങ്കിൽ വാക്‌സിൻ വരുന്ന വരെയും അത് ചെയ്യണം. നാം പുലര്‍ത്തേണ്ട ജാഗ്രതയെ സോഷ്യല്‍ വാക്‌സിന്‍ എന്ന നിലയില്‍ കാണണം. അത് തുടരുകതന്നെ ചെയ്യണം മുഖ്യമന്ത്രി വ്യക്തമാക്കി.