മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചത് ആസൂത്രിതമായ പ്രവർത്തനം കൊണ്ട്- ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (18:23 IST)
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടും മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത് ആസൂത്രിതമായ പ്രവർത്തനം കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും ജാഗ്രത കൈവിടരുത് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണ നിരക്കും വര്‍ധിച്ചിരുന്നു. ജീവിതശൈലി രോഗങ്ങൾ കൂടുതലായുള്ള കേരളത്തിൽ മരണനിരക്ക് കൂടുവാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയെല്ലാം കൂട്ടായ പരിശ്രമം കൊണ്ട് അത് തടയാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :