കാസര്‍കോട് ജില്ലയില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മിക്കുന്ന കൊവിഡ് ആശുപത്രി പൂര്‍ത്തിയായി

ശ്രീനു എസ്| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (16:00 IST)
കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒമ്പതിന് ടൗറ്റ ഗ്രൂപ്പ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറും. ഒരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നല്‍കിയ ഉറച്ച പിന്തുണയും റവന്യു അധികൃതരും ജില്ലാ ഭരണ സംവിധാനവും പ്രദേശവാസികളും നല്‍കിയ സഹായസഹകരണങ്ങളുമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായതെന്ന് ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു.

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :