അനുബന്ധ വാര്‍ത്തകള്‍
- നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം
- പുതിയ കൊവിഡ് ആര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം
- രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍
- കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി
- ഇന്ത്യയില്‍ ഒന്‍പത് ദിവസം കൊണ്ട് വര്‍ധിച്ചത് 1300 ശതമാനം കൊവിഡ് കേസുകള്‍; രണ്ടുദിവസത്തിനുള്ളില്‍ മരിച്ചത് 21പേര്‍
Covid: 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം, നിലവില്‍ 1679 രോഗികള്‍; ജാഗ്രതയില്‍ കേരളം
രാജ്യത്ത് 192 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
Covid: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കേരളത്തില്‍ മാത്രം നിലവില്‍ 1,679 സജീവ കോവിഡ് കേസുകള്‍ ഉണ്ട്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 5,000 കടന്നു. രാജ്യത്ത് 5,364 സജീവ കേസുകളാണ് ഇപ്പോള്‍ ഉള്ളത്.
രാജ്യത്ത് 192 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം കഴിഞ്ഞാല്‍ ഗുജറാത്തിലാണ് കൂടുതല്‍ കോവിഡ് രോഗികള്‍. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക. പനിക്ക് സ്വയം ചികിത്സ ഒഴിവാക്കുക. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രത്യേകിച്ച് ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, തായ് ലന്‍ഡ് എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ജനസംഖ്യാ തലത്തിലുള്ള പ്രതിരോധശേഷിയില്‍ വരുന്ന കുറവാണ് കോവിഡ് പോലുള്ള പകര്‍ച്ചവ്യാധി ഒരു കാലഘട്ടത്തിനു ശേഷം വീണ്ടും സജീവമാകാന്‍ പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡിനെതിരായ ആന്റിബോഡിയുടെ അളവ് കാലക്രമേണ കുറയുന്നതും രോഗവ്യാപനത്തിനു കാരണമായേക്കാം.