കൊവിഡ് 19: മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം, 24 മണിക്കൂറിൽ 24 മരണം

അഭിറാം മനോഹർ| Last Modified ഞായര്‍, 26 ഏപ്രില്‍ 2020 (10:49 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 811 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 24 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ ഒരു ദിവസം ഇത്രയധികം ആളുകൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നിലവിൽ 7628 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 5000 കടന്നു. മുംബൈക്ക് പിന്നിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള പൂനെയിൽ മരണസംഖ്യ 73 ആയി. 323 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം 241 ആയി. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ മുംബൈയിലും പൂനെയിലും മെയ് 3ന് ശേഷവും ലോക്ക്ഡൗൺ നീട്ടുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :