1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Baba Ramdev shares yoga technique to keep coronavirus at bay

മൂക്കിലൂടെ കടുകെണ്ണ ഒഴിച്ചാല്‍ കൊറോണ വൈറസ് നശിക്കും: ബാബ രാംദേവ്

Baba Ramdev
കൊവിഡ് രോഗം രാജ്യത്ത് പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് ബാബ രാംദേവ്. മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നാണ് ബാബാ രാംദേവ് പറയുന്നത്. കൂടാതെ ഒരാള്‍ക്ക് കൊവിഡുണ്ടെന്ന് തിരിച്ചറിയാനും മാര്‍ഗ്ഗം ഉണ്ട്. ഒരുമിനിറ്റ് ശ്വാസം പിടിച്ചു വയ്ക്കാന്‍ കഴിഞ്ഞാല്‍ കൊവിഡ് ഇല്ല. കഴിഞ്ഞില്ലെങ്കില്‍ രോഗം ഉണ്ട്. ആജ് തക്കിലെ ഇ-അജണ്ടയിലാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്.
 
'' നിങ്ങള്‍ മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുകയാണെങ്കില്‍ ശ്വാസകോശത്തിലുള്ള ഏത് കൊറോണ വൈറസും ആമാശയത്തിലേക്ക് ഒഴുകുകയും അവിടെയുള്ള ആസിഡുകള്‍ അതിനെ നശിപ്പിക്കുകയും ചെയ്യും” - ബാബാ രാംദേവ് പറയുന്നു. 
അടുത്ത ലേഖനം
പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാം: പുതിയ ഉത്തരവിറക്കി കേന്ദ്രം