ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംഖ്യ രണ്ട് ലക്ഷം കടന്നു, യുഎസ്സിൽ ഒറ്റ ദിവസം മരിച്ചത് 2494 പേർ

അഭിറാം മനോഹർ| Last Modified ഞായര്‍, 26 ഏപ്രില്‍ 2020 (10:07 IST)
ലോകത്താകമാനമുള്ള കൊവിഡ് മരണങ്ങൾ രണ്ട് ലക്ഷം പിന്നിട്ടു. 30 ലക്ഷത്തിനോട് അടുത്ത് ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്കുകൾ. നിലവിൽ 28 ലക്ഷത്തോളം കൊവിഡ് രോഗികൾ ഉണ്ടെന്നും ഇതിൽ 8.36 ലക്ഷം പേർ സുഖം പ്രാപിച്ചതായുമാണ് കണക്കുകൾ.

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച അമേരിക്കയിലും യൂറോപ്പിലും ഇപ്പോഴും സാഹചര്യം ഗൗരവകരമായി തുടരുകയാണ്. ഇന്നലെ മാത്രം 2494 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,799 ആയി. നിലവിൽ 9.39 ലക്ഷം പേർക്കാണ് യുഎസ്സിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ബ്രിട്ടനിൽ കൊവിഡ് മരണങ്ങൾ 20,000 കടന്നു.91 ദിവസങ്ങൾ കൊണ്ടാണ് ഒരു ലക്ഷം കൊവിഡ് മരണങ്ങൾ ഉണ്ടായതെങ്കിൽ വെറും 16 ദിവസങ്ങൾ കൊണ്ടാണ് മരണസംഖ്യ 2 ലക്ഷമായി ഉയർന്നത്.

സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,00 കവിഞ്ഞു. ഇറ്റലിയിൽ മരണസംഖ്യ 26,000
കടന്നു.ആകെ രോഗബാധിതരുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നില്‍ നില്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :