തമിഴ്‌നാട്ടിൽ 66 പേർക്ക് കൂടി കൊവിഡ്, അഞ്ച് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ശനി, 25 ഏപ്രില്‍ 2020 (18:50 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടയിലും ആശങ്കയിലാഴ്‌ത്തി തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്ന് മാത്രം 66 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്.ചെന്നൈയിൽ മാത്രം ഇന്ന് 43 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 1821 ആയി.

രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ആശുപത്രി, മരുന്ന് കടകൾ, എടിഎം,ഓൺലൈൻ ഭക്ഷണവിതരണം എന്നിവ മാത്രമെ അനുവദിക്കു.അവശ്യസാധനങ്ങൾ തന്നെ നേരിട്ട് വീടുകളിലെത്തിച്ച് നൽകും.

അതേസമയം സാധനങ്ങളുടെ വിൽപ്പന വിലക്കിയതിനെ തുടർന്ന് മധുര, സേലം കോയമ്പത്തൂർ,ചെന്നൈ എന്നിവടങ്ങളിൽ നൂറ് കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. സാധനങ്ങൾ വാങ്ങാൻ മാസ്‌ക് പോലും ഇല്ലാതെ തിക്കിതിരക്കിയാണ് ആളുകൾ കടകൾക്ക് മുൻപിൽ തടിച്ചുകൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :