അനുബന്ധ വാര്‍ത്തകള്‍
- 'അമേരിക്കയേക്കാൾ സുരക്ഷിതം ഇവിടെ'; വിസ നീട്ടിക്കിട്ടാൻ കോടതിയെ സമീപിച്ച് യു എസ് നാടകകൃത്ത്
- കൊവിഡ് 19: ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചു
- ഇപ്പോൾ നാട്ടിലേയ്ക്കില്ല, ഇന്ത്യയിൽ തന്നെ തുടരാൻ അമേരിക്കൻ പൗരൻമാർ
- അതിഥി തൊഴിലാളികൾക്ക് നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക ട്രെയിനുകൾ ഓടിയ്ക്കുന്നത് റെയിൽവേയുടെ പരിഗണനയിൽ
- നഴ്സിങ് ഹോമുകളീൽ 3,811 പേർ മരിച്ചു എന്ന് ഒടുവിൽ ബ്രിട്ടന് സമ്മതിക്കേണ്ടിവന്നു, മരണസംഖ്യ ഒറ്റയടിയ്ക്ക് 26,097
തമിഴ്നാട്ടിൽ 161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാജസ്ഥാനിൽ ആകെ രോഗികൾ 2556 പേർ
തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ 161 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ആകെ രോഗികളുടെ എണ്ണം 57 ആയി. പഞ്ചാബില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 480 ആയി. രാജസ്ഥാനിൽ ഇതുവരെ 2556 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 118 പേർക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്.
മൂന്ന് മരണങ്ങളും കഴിഞ്ഞ മണിക്കൂറുകളിൽ സ്ഥീരികരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നിലവിൽ 497 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 111 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള 20711 പേരിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളല്ലുമാണുള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതിൽ 25,135 ഫലങ്ങൾ നെഗറ്റീവായി.