കൊവിഡ് 19: ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ഏപ്രില്‍ 2020 (13:06 IST)
കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഈ സീസണിലെ ഫ്രഞ്ച് ലീഗ് മത്സരങ്ങൾ എല്ലാം തന്നെ ഉപേക്ഷിക്കുവാൻ തീരുമാനം. ഫ്രാൻസ് സർക്കാർ തീരുമാനം പുറത്തുവന്നതോടെ ഫ്രഞ്ച് ലീഗിലെ ലീഗ് 1, ലീഗ്2 എന്നിവയാണ് ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉറപ്പായത്. കഴിഞ്ഞ ദിവസം ഫ്രാൻസ് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പാണ് സെപ്‌റ്റംബർ വരെ രാജ്യത്ത് ഒരു തരത്തിലുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.

അതേസമയം പിഎസ്‌ജിയാണ് ഫ്രഞ്ച് ലീഗിൽ നിലവിൽ ഒന്നാമതുള്ളത്.രണ്ടാം സ്ഥാനക്കാരുമായി 12 പോയിന്റ് വ്യത്യാസം പിഎസ്‌ജിക്കുണ്ട്. അതുകൊണ്ട് തന്നെ സീസണിലെ വിജയികളാണ് പിഎസ്‌ജിയെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :