അഭിറാം മനോഹർ|
Last Modified ശനി, 12 സെപ്‌റ്റംബര്‍ 2020 (08:53 IST)
കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾക്കായി ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാൻ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം.
നിലവിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തവരുടെ സൂക്ഷ്‌മനിരീക്ഷണം ശക്തമാക്കണം. ഇത് സംബന്ധിച്ച റിപ്പോർട്ട്
സമർപ്പിച്ച് യുയിലേയും
ഇന്ത്യയിലേയും ഡാറ്റ ആന്റ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍(ഡിഎസ്എംബി) നിന്നുള്ള ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് വാങ്ങി മാത്രമെ പരീക്ഷണങ്ങൾക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് പുനരാരംഭിക്കാൻ സാധിക്കുകയുള്ളു.
നിലവില്‍
ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. യുകെയിൽ വാക്‌സിൻ കുത്തിവെച്ച ഒരാൾക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു.