കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റേയും ആരോഗ്യ നില തൃപ്തികരം

ശ്രീനു എസ്| Last Updated: ശനി, 12 സെപ്‌റ്റംബര്‍ 2020 (08:46 IST)
കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റേയും ഭാര്യ ഇന്ദിരയുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന് അധികൃതര്‍ അറിയിച്ചു. പ്രത്യേക കോവിഡ് ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനും ഭാര്യയ്ക്കും നിലവില്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ ബോര്‍ഡ് മുമ്പാകെ, അതത് ദിവസം പ്രത്യേകമായി ഇരുവരുടേയും മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.സംസ്ഥാന കോവിഡ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായി
നിലവിലെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇരുവരുടേയും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ആശുപത്രിയിലെ കോവിഡ് രോഗികളുടെ പൊതുസ്ഥിതിയും പ്രത്യേകമായി ഫോണില്‍ ചര്‍ച്ച ചെയ്തതായും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ കെ എം കുര്യാക്കോസും കണ്‍വീനര്‍ ഡോ കെ സുദീപും
അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :