കൊവിഡ് 19: ഡൽഹിയിൽ 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ഹിമാചലിൽ ഭേതമായ ആൾക്ക് വീണ്ടും വൈറസ് ബാധ, രോഗ ബാധിതർ 15,712

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 19 ഏപ്രില്‍ 2020 (10:48 IST)
ഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ഡൽഹിയിൽ 45 ദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. കലാവതി ശരൺ ആശുപത്രിയിലായിരുന്നു മരണം. രാജ്യത്താകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി. ഹിമാചലിലെ ഉന ജില്ലയിൽ രോഗം ഭേതമായ ആൾക്ക് രണ്ടാമതും വൈറസ് ബാധ സ്ഥിരീകരിച്ചു.

15,712 പേർക്കാണ് രജ്യത്താകെ സ്ഥിരീകരിച്ചത്. ഇതിൽ 12,974 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 2,231 പേർ രോഗ മുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം 3,651 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 211 പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ 1,893 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതിൽ 63 പേർ ആരോഗ്യ പ്രവർത്തകരാണ്. തമിഴ്നാട്ടിൽ 1,372 പേർക്കും, രാജസ്ഥാനിൽ 1,351 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :