കൊവിഡ് വ്യാപനത്തിന് അറിഞ്ഞുകൊണ്ട് ചൈന ഉത്തരവാദിയെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും: ട്രംപ്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 19 ഏപ്രില്‍ 2020 (10:02 IST)
വാഷിങ്ടൺ: കൊവിഡ് വ്യാപനത്തിന് പിന്നിൽ അറഞ്ഞുകൊണ്ട് ചൈന ഉത്തരവാദിയാണെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറസ് വ്യാപനം ചൈനയിൽവച്ച് തന്നെ നിയന്ത്രിയ്ക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല എന്നും ട്രംപ് പറഞ്ഞു.

വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയിൽ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കിൽ തീർച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി. 'ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപ്പൂർവം ഉണ്ടാക്കുന്നതും തമ്മിൽ വലിയ അന്തരം ഉണ്ട്. രണ്ടായാലും ഇതിൽ അന്വേഷണം നടത്താൻ ചൈന അനുമതി നൽകണം. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് അവർക്ക് അറിയാം' ട്രംപ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :