വീട് നിർമ്മിയ്ക്കുമ്പോൾ ഈ മരങ്ങൾ ഉപയോഗിയ്ക്കരുത്, അറിയൂ !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 18 ഏപ്രില്‍ 2020 (15:23 IST)
വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.

പൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന പ്ലാശ്, കർപ്പൂരം, കൂവളം, മരുന്ന് ചെടികളായ കുടകപ്പാല, മലയകത്തി, കടമ്പ്, മുരിക്ക്, നെല്ലി, നീർമരുത്, കടുക്ക, താന്നി, പാച്ചോറ്റി, കാഞ്ഞിരം, വയ്യങ്കത, നെന്മേനി വാക, നീർമാതളം, തിപ്പലി, ഏഴിലംപാല, നാല്പാമരങ്ങളായ അരയാൽ, പേരാൽ, ഇത്തി, അത്തി എന്നിവയും വീട് നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കാൻ പടില്ല എന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പനച്ചി, വിളാർമരം, മുള്ളിലവ്, ലന്തമരം, നാഗമരം, കറുത്ത കരിങ്ങാലി, ചുവന്ന കരിങ്ങാലി, വെള്ള കരിങ്ങാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, അശോകം, കള്ളിമരം, അകില്‍, പുളിമരം, പാതിരി, രക്തചന്ദനം, എരിക്ക് എന്നിങ്ങനെയുള്ളവയും ഗൃഹനിർമാണത്തിനായി ഉപയോഗിക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :