നടിയോടുള്ള ആരാധന അതിരു കടന്നു, 50 ശസ്ത്രക്രിയ നടത്തിയ മുഖം വികൃതമാക്കി; ഒടുവിൽ ജയിലിലുമായി, ഇപ്പോൾ കൊറോണയും പിടിപെട്ടു!

അനു മുരളി| Last Modified ശനി, 18 ഏപ്രില്‍ 2020 (14:15 IST)
അമിതമായ താരാരാധന പലപ്പോഴും അതിരു കടക്കാറുണ്ട്. ചിലപ്പോൾ അത് വരുത്തിവെയ്ക്കുന്നത് വമ്പൻ ദുരന്തമായിരിക്കും. അത്തരത്തില്‍ ലോകം ചര്‍ച്ച ചെയ്‌തൊരു യുവതിയാണ് സഹര്‍ തബര്‍. ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയോട് അമിത ആരാധനയായിരുന്നു സഹറിനു. ആഞ്ജലീനയോടുള്ള ഇഷ്ടക്കൂടുതൽ സഹറിനെ അവരെപ്പോലെ ആകാൻ പ്രേരിപ്പിച്ചു. ഇതിനായിൽ ഇവർ 50ധിലതികം ശസ്ത്രക്രിയകൾ നടത്തി.

തുടക്കത്തിലൊക്കെ പലരും സഹറിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, വിരൂപയായ സഹറിനെ കണ്ടപ്പോൾ സുഹൃത്തുക്കൾ അടക്കമുള്ളവർ ഞെട്ടി. വാർത്തകളിൽനിറഞ്ഞ് നിന്നിരുന്ന സഹറിനെ പിന്നീട് മതനിന്ദ ആരോപിച്ച് 2019 ല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ജയിലിൽ വെച്ച് സഹറിനു സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സഹറിന് വേണ്ടി ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടി കാണിച്ച് ജാമ്യം നല്‍കിയില്ല. ജയിലില്‍ നിന്നും സഹറിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.

ഇപ്പോള്‍ സഹറിനു 22 വയസാണുള്ളത്. 19 വയസുള്ളപ്പോഴാണ് സഹർ ആഞ്ജലീന ജോളിയെ പോലെ ആകാനായി പ്ലാസ്റ്റിക് സർജറികൾ ചെയ്തു തുടങ്ങിയത്. ലോകത്തില്‍ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക താനാണെന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.

ശാസ്ത്രക്രിയയ്ക്കെപ്പം ശരീരഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണത്തിലും സഹര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു. സഹറിന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :