ക്യാമറയ്ക്ക് മുന്നിൽ മമ്മൂട്ടി, പിന്നിൽ ദുൽഖർ! - അധികം ആർക്കും അറിയാത്ത ആ സംഭവം ഇങ്ങനെ

അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (15:58 IST)

പൃഥ്വിരാജും മോഹൻലാലുമൊക്കെ സംവിധായകരാകുന്ന കാലമാണ്. അത്തരമൊരു പ്ലാൻ ഇല്ലെന്ന് മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. എങ്കിൽ ദുൽഖറിനു ആഗ്രഹമുണ്ടെങ്കിലോ? ഇരുവരേയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ കാണാൻ ആഗ്രഹിക്കുന്ന ആരാധകരുമുണ്ട്. ഈ കാര്യങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെങ്കിലും അധികം ആർക്കും അറിയാത്ത ഒരു വ്യത്യസ്തമായ സംഭവം അടുത്തിടെ നടന്നു. ക്യാമറയ്ക്ക് പിന്നിലും മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലുമായി ഒരു ഹ്രസ്വചിത്രം അടുത്തിടെ പുറത്തിറങ്ങി.

ജാഗ്രതയുടെ ഭാഗമായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ഹ്രസ്വചിത്രത്തെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഷോര്‍ട്ട് ഫിലിമില്‍ അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്, ചിരഞ്ജീവി, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ താരങ്ങളെല്ലാം ഉണ്ട്. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് തന്നെയായിരുന്നു ഷൂട്ട് ചെയ്തത്.

അതില്‍ മമ്മൂട്ടി അഭിനയിച്ച രംഗം ഷൂട്ട് ചെയ്തിരിക്കുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. താരത്തോടെ അടുത്ത വ്യത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരുന്നത്. കൂടാതെ, മോഹൻലാലിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് മകൻ പ്രണവ് ആണത്രേ. ഇന്ത്യയുടെ പല ഭാഗത്തുള്ള താരങ്ങളെ വെര്‍ച്വല്‍ വീഡിയോയിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :