കൊവിഡ് 19; ഒന്നര വർഷമെങ്കിലും എടുക്കും എല്ലാം പഴയപടിയാകാൻ, മലേറിയ മരുന്ന് ഫലപ്രദമോ?

അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (15:01 IST)
ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയിലെ അവസ്ഥയും മറിച്ചല്ല. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡിന്റെ തീവ്രത കുറയുമെങ്കിലും ഇതിൽ നിന്നും പൂർണമായും മോചനം നേടാൻ ഏകദേശം ഒന്നരവർഷമെങ്കിലും എടുക്കുമെന്നാൺ വിദഗ്ധർ പറയുന്നത്.

കാര്യങ്ങൾ നിയന്ത്രണവിധേയമാകുമെങ്കിലും കരുതലോടെ തന്നെ ഇനിയും കുറച്ച് നാൾ കഴിയേണ്ടതായി വരും. ലോകം പഴയപടിയാകാൻ ഒരു വർഷത്തിൽ കൂടുതലെടുക്കുമെന്നാണ് കണക്കുകളും പറയുന്നത്. നിലവിൽ കോവിഡിനു മരുന്നു കണ്ടുപിടിച്ചിട്ടില്ല. മറ്റു വൈറൽ രോഗങ്ങൾക്കുള്ള ചില മരുന്നുകളാണു കോവിഡ് രോഗികൾക്കും നൽകുന്നത്. കൊവിഡ് ബാധിക്കുന്ന 80 ശതമാനത്തോളം ആളുകൾക്കും രോഗം ഗുരുതരമല്ല, എന്നാൽ മറ്റുള്ളവർക്ക് ന്യുമോണിയ പോലുള്ള അസുഖങ്ങൾ വരുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയാണ്. മലേറിയ മരുന്നു രോഗപ്രതിരോധത്തിനു ഫലപ്രദമാണെങ്കിലും എല്ലാവരും ഇതു കഴിക്കാൻ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :