കൊവിഡ് 19; ലക്ഷണങ്ങളുമായി ശ്രിയ ശരണിന്റെ ഭർത്താവ് ചികിത്സ തേടി ആശുപത്രിയിൽ

അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (14:49 IST)
കോവിഡ് 19 ലക്ഷണങ്ങളെത്തുടര്‍ന്ന് തെന്നിന്ത്യന്‍ നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്ചീവ് ഐസൊലേഷനില്‍. ഇരുവരും സ്പെയിനിലെ വീട്ടിലാണ് താമസം. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ ബാര്‍സലോണയിലെ ആശുപത്രിയില്‍ ആൻഡ്രൂസിനെ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ചികിത്സ തേടിയെന്ന് ശ്രീയ വ്യക്തമാക്കി.

നിലവില്‍ ഭര്‍ത്താവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കോവിഡ് രൂക്ഷമായ സ്‌പെയിനിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിച്ചതിനാൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തന്നെ ഇരിക്കാനും ആശുപത്രിയിൽ നിന്നാൽ അസുഖമില്ലാത്തവർക്കും രോഗം പടരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതിനാൽ ആൻഡ്രൂസ് ഇപ്പോൾ വീട്ടിൽ തന്നെ ഐസൊലേഷനിലാണ്. ഇരുവരും നിലവില്‍ താമസിക്കുന്ന സ്‌പെയിനില്‍ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :