തമിഴ്നാട്ടിൽ ആദ്യ മരണം, ഇന്ത്യയിൽ 12 പേർ മരിച്ചു; തമിഴ്നാട്ടിൽ സംഭവിക്കുന്നതെന്ത്?

അനു മുരളി| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (09:56 IST)
വൈറസ് ബാധിച്ച് തമിഴ്‌നാട്ടിൽ ആദ്യ മരണം. മധുര സ്വദേശിയായ 54 വയസുകാരനാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾക്ക് രോഗം എങ്ങനെ ബാധിച്ചതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. തമിഴ്നാട്ടിലെ സ്ഥിതിഗതികളെ കുറിച്ച് മലയാളികൾ അടക്കമുള്ളവർ അമ്പരപ്പിലാണു.

ഒരു മരണം നടന്നിട്ടും വളരെ നിസാരമായിട്ടാണോ ഈ വിഷയത്തെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണവും ഇതിനോടകം ഉയർന്നു. ഇതോടെ ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണാം 12 ആയി ഉയർന്നു. ഇന്ത്യയിൽ ഇതുവരെയായി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 48 പേർക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം രണ്ട് പേരാണ് ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചത്.

അതേസമയം വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്യുന്നത്. വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.എന്നാൽ ഇത്തരം ഒരു അവസ്ഥ നിലനിൽക്കുമ്പോഴും പലരും നിരുത്തരവാദപരമായാണ് പുറത്തിറങ്ങുന്നത്. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് രോഗത്തെ നേരിടുന്നതെന്നും അവരുടെ പ്രവർത്തനത്തെ അംഗീകരിച്ചേ പറ്റുവെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :