ആളൊഴിഞ്ഞ കൊൽക്കത്ത നഗരം; നെഞ്ചു തകർന്ന് ഗാംഗുലി

അനു മുരളി| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (09:42 IST)
രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ട് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളൊഴിഞ്ഞ് നഗരങ്ങൾ. കൊൽക്കത്ത നഗറരത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ഗാംഗുലി തന്റെ വിഷമം പങ്കുവെച്ചത്.

ജീവിതത്തിലൊരിക്കലും തന്റെ നഗരത്തെ ഈ നിലയിൽ കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് ഗാംഗുലി കുറിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതൽ നന്മയ്ക്കായി ഇതെല്ലാം ഉടനെ മാറും. എല്ലാവർക്കും എന്റെ സ്നേഹവും കരുതലുമുണ്ടാകുമെന്ന് ഗാംഗുലി കുറിച്ചു.

ലോക വ്യാപകമായി ഇതുവരെ 16,000ൽ അധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ മാത്രം ഇതുവരെ 500ലധികം ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 12 പേർ ഇന്ത്യയിൽ മരണപ്പെട്ടു. വൈറസ് ലോകമെങ്ങും പടർന്നു പിടിച്ചതോടെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.

വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്യുന്നത്. വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.എന്നാൽ ഇത്തരം ഒരു അവസ്ഥ നിലനിൽക്കുമ്പോഴും പലരും നിരുത്തരവാദപരമായാണ് പുറത്തിറങ്ങുന്നത്. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് രോഗത്തെ നേരിടുന്നതെന്നും അവരുടെ പ്രവർത്തനത്തെ അംഗീകരിച്ചേ പറ്റുവെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :