അനുബന്ധ വാര്‍ത്തകള്‍
- പരിഭ്രാന്തരായി ജനം പുറത്തേക്ക് ഓടി, ഭീതിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; വീഡിയോ വൈറല്‍
- രാമായണ തീർഥാടന കേന്ദ്രങ്ങളിലൂടെ യാാത്ര, ഭാരത് ഗൗരവ് ട്രെയിൻ ഏപ്രിൽ 7 മുതൽ
- Covid in Kerala: കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, രാജ്യത്ത് ഇന്ന് 699 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
- ഔറംഗസേബിനെ പ്രകീർത്തിച്ച് വാട്ട്സാപ്പ് സ്റ്റാറ്റസ്, കേസെടുത്ത് പോലീസ്
- ജമ്മു കാശ്മീരില്‍ 250 കോടിയുടെ ഷോപ്പിംഗ് മാളിന് ഗവര്‍ണര്‍ തറക്കല്ലിട്ടു; ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍
Covid: ആയിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; കേരളത്തില്‍ ജാഗ്രത
Covid: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,134 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമായി ഉയര്‍ന്നു. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമാണ്. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ മാത്രം 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.1 ശതമാനമായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പിന്റെ കോവിഡ് അവലോകന യോഗം ഇന്ന് ചേരും.