രാമായണ തീർഥാടന കേന്ദ്രങ്ങളിലൂടെ യാാത്ര, ഭാരത് ഗൗരവ് ട്രെയിൻ ഏപ്രിൽ 7 മുതൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (17:16 IST)
ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള ഭാരത് ഗൗരവ് പദ്ധതിയിലെ ഏറ്റവും പുതിയ ട്രെയിനായ രാമായണ യാത്ര ഏപ്രിൽ ഏഴിന് ആരംഭിക്കും. രാമായണവുമായി ബന്ധപ്പെട്ട പ്രധാന തീർഥാടനകേന്ദ്രങ്ങളായ അയോധ്യ, പ്രയാഗ് രാജ്,വാരണസി തുടങ്ങിയ സ്ഥലങ്ങളിലൂടെയാകും സഞ്ചരിക്കുക.

രാമായണയാത്രയിലെ സഞ്ചാരികൾക്ക് അയോധ്യയിലെ രാമക്ഷേത്രം, സരയൂ നദി,ചിത്രകൂട്,ഹംപി,നാസിക്,രാമേശ്വരം,നാഗ്പൂർ,നന്ദിഗ്രാം എന്നീ പ്രധാനപ്പെട്ട രാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും സന്ദർശിക്കാൻ കഴിയും.ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തെയും ചരിത്രത്തെയും ലോകത്തിന് മുൻപിലെത്തിക്കാനായി തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്. 18 ദിവസം നീണ്ടും നിൽക്കുന്നതാണ് പാക്കേജ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :