മതം മാറ്റാന്‍ ദേശീയ താരത്തിന് ഭര്‍ത്താവിന്റെ പീഡനം

റാഞ്ചി| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (13:28 IST)
ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചെന്ന് ദേശീയ ഷൂട്ടിംഗ് താരം താര സഹ്ദേവ്.മതപരിവര്‍ത്തനത്തിന് സമ്മതിക്കാത്തതിനാല്‍ തന്നെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്നും താര പറഞ്ഞു.

കഴിഞ്ഞ ജൂലായ് ഏഴിനായിരുന്നു
രഞ്ജിത് കുമാര്‍ കോലിയുടേയും താരയുടേയും വിവാഹം .എന്നാല്‍
ഇയാളുടെ യഥാര്‍ഥപേര് റകിബുല്‍ ഹസ്സന്‍ ആണെന്ന് പിന്നീടാണ് അറിയുന്നത് താര പറയുന്നു.
ഇയാള്‍ പിന്നീട് മതം മാറണമെന്നാവശ്യപ്പെട്ടു താന്‍ വഴങ്ങതെ വന്നപ്പോള്‍ തന്നെ
ഒരു മാസം പട്ടിണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഇയാള്‍ തന്നെ നായ്ക്കളെക്കൊണ്ട് കടിപ്പിച്ചെന്നും താര ആരോപിക്കുന്നു.

വീട്ടുവേലക്കാരിയുടെ സഹായത്തോടെ സ്വന്തം സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടാണ് ഭര്‍ത്താവ് തന്നെ മതപരിവര്‍ത്തനത്തിനായി പീഡിപ്പിക്കുന്നതായി അറിയിച്ചത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.റകിബുലും കുടുംബവും ഒളിവില്‍ പോയിരിക്കുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :