പാലക്കാട്|
Last Modified ശനി, 23 ഓഗസ്റ്റ് 2014 (20:00 IST)
യത്തീംഖാനയിലെ അന്തേവാസിയായ പതിനാലുകാരി ബാലികയെ പീഡിപ്പിച്ച കുറ്റത്തിനു യത്തീംഖാന നടത്തിപ്പുകാരനെതിരെ കേസ്. കല്ലടിക്കോട് ദാറുല്‍ അമാന്‍ യത്തീംഖാനയുടെ നടത്തിപ്പുകാരനായ സാദപ്പ എന്ന് വിളിക്കുന്ന സാദഹാജി എന്ന ലിയാഖത്ത് അലിഖാനെതിരെയാണു ബലാല്‍സംഗത്തിനു കേസെടുത്തിരിക്കുന്നത്.
നിര്‍ഭയ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് കള്ളടിക്കോട്ടെ പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. തന്നെ യത്തീംഖാനയില്‍ വച്ച് ബലാല്‍സംഗം ചെയ്തു എന്നാണു നെന്മാറ സ്വദേശി കൂടിയായ പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
ഇയാള്‍ക്കെതിരെ ഇതിനു മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പണവും സ്വാധീനവും ഉപയോഗിച്ച് പരാതികളെല്ലാം തന്നെ തേച്ചുമാച്ചു കളയുകയായിരുന്നു. സ്വന്തം മരുമകളുടെ മരണവുമായി ബന്ധപ്പെട്ടുംസ്ആദപ്പയ്ക്കെതിരെ വിവാദം ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്.