മാനസിക വളര്‍ച്ചയെത്താത്ത 15-കാരിയെ പീഡിപ്പിച്ചു

മലപ്പുറം| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (10:42 IST)
മാനസിക വളര്‍ച്ചയെത്താത്ത പതിനഞ്ചുകാരി പീഡനത്തിനിരയായി. നാലുപേര്‍ പീഡിപ്പിച്ചതായാണ് പരാതി. തിരൂരങ്ങാടിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന്‌ ഇരയായത്‌. സ്‌കൂളിലേക്കു വരുമ്പോള്‍ മിഠായി നല്‍കാമെന്നു ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയും ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഒരാള്‍ പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടി അസ്വസ്‌ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ അധ്യാപികമാര്‍ അന്വേഷിച്ചതോടെയാണ്‌ വിവരം പുറത്തായത്‌. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയതില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തി. എട്ടാംക്ലാസ്‌ മുതല്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണു വിവരം.

ബന്ധുവായ ആളാണ്‌ ആദ്യം പീഡിപ്പിച്ചത്‌. വിവരം പുറത്തു പറയരുതെന്ന്‌ നാലുപേരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികള്‍ ഉടന്‍ അറസ്‌റ്റിലാകുമെന്നാണു സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :