പ്രതിശ്രുതവധുവിനെ പീഡിപ്പിച്ച പ്രതിശ്രുത വരനെതിരെ കേസ്

തളിപ്പറമ്പ്| Last Updated: ശനി, 16 ഓഗസ്റ്റ് 2014 (19:51 IST)

വിവാഹം നിശ്ചയിച്ചുറപ്പിച്ച ശേഷം പ്രതിശ്രുത വധുവിനെ പ്രതിശ്രുത വരന്‍ ബലാല്‍സംഗം ചെയ്തു എന്ന പരാതിയിന്മേല്‍ വരനെതിരെ കേസെടുത്തു. യുവതിയെ ഇയാള്‍ നാലു തവണ ബലാല്‍സംഗം ചെയ്തു എന്നാണു പരാതിയില്‍ പറയുന്നത്.

കോഴിക്കോട്ടെ മദ്രസ അദ്ധ്യാപകനായ ഫൈസലിനെതിരെയാണു പരിയാരം പൊലീസ് കേസെടുത്തിരിക്കുന്നത്. ചെറുതാഴം മുണ്ടൂര്‍ സ്വദേശിനിയായ 27 കാരിയാണു പരാതിക്കാരി. 2013 ഓഗസ്റ്റ് മാസം വിവാഹം ചെയ്യുന്നതിനു തയ്യാറായി ഫൈസല്‍ യുവതിയുടെ വീട്ടിലെത്തി അറിയിച്ചു.

രണ്ട് മാസം കഴിഞ്ഞ് പെരാമ്പ്രയില്‍ വച്ച് വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വിവാഹ നിശ്ചയവും കഴിഞ്ഞ ശേഷം പലപ്പോഴായി ഫൈസല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതിയില്‍ പറയുന്നത്. അടുത്തിടെ വിവാഹ തീരുമാനത്തില്‍ നിന്ന് ഫൈസല്‍ പിന്‍മാറി. ഇതിനെ തുടര്‍ന്നാണു യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :