നാലു ദിവസമായി ജോലിക്ക് ഹാജരാകാതിരുന്ന പൊലീസ് കോൺസ്റ്റ്ബിൾ ആത്‌മഹത്യ ചെയ്ത നിലയിൽ

ഹൈദരാബാദ്| Aparna| Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (14:52 IST)
ഹൈദരാബാദിലെ ആല്‍വാലില്‍ എ ആര്‍ കോണ്‍സ്റ്റബിളിനെ ചെയ്ത നിലയില്‍ കണ്ടെത്തി. എ ആര്‍ കോണ്‍സ്റ്റബിള്‍ ജെ ആർ പ്രസാദി(46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, മരണകാരണം എന്തെന്ന് വ്യക്തമല്ല.

പെത്‌ലാഭുർജ് സി എ ആര്‍ (സിറ്റി ആംഡ് റിസര്‍വ്) ലെ കോണ്‍സ്റ്റബിള്‍ ആയ ഇദ്ദേഹം ആല്‍വാലിലെ അയ്യപ്പനഗറിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച 11 മണിയോടെ സഹോദരിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ആല്‍വാല്‍ ഇന്‍സ്‌പെക്‌ടര്‍ ടി ആനന്ദ് റെഡ്ഡി പറഞ്ഞു. പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ നാലു ദിവസമായി പ്രസാദ് ജോലിക്ക് ഹാജരായിരുന്നില്ല എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നെന്നും സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിനു ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്നും ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കും. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് സെക്ഷന്‍ 174 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :