ഗ്യാനേഷ് കുമാർ വിഷയം: കോൺഗ്രസും ടിവികെയും 2 തട്ടിൽ, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിലും ഭിന്നത
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപക പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തമാക്കുമ്പോള്‍ ആവശ്യത്തിനോട് മുഖം തിരിച്ച് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ടിവികെ. തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ സമരം ശ്രദ്ധ തിരിക്കല്‍ മാത്രമാണിതെന്ന പ്രതികരണമാണ് ടിവികെ മന്ത്രിയും നേതാവുമായ എ രാജ്‌മോഹന്‍ പറഞ്ഞത്.
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമെതിരായ സമരത്തില്‍ ടിവികെ സഖ്യകക്ഷികളായ മുസ്ലീം ലീഗും വിസികെയും കോണ്‍ഗ്രസിനൊപ്പമാണ്. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന ഇടത് കക്ഷികളും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയും ഗ്യാനേഷ് കുമാറിനെതിരെയാണ്. എന്നാല്‍ എസ്‌ഐആര്‍ തട്ടിപ്പായിരുന്നെന്നും ഗ്യാനേഷ് കുമാര്‍ ബലിയാടാനെന്നുമാണ് ടിവികെ മന്ത്രിയുടെ പരാമര്‍ശം.
എസ്‌ഐആര്‍ ഇല്ലായിരുന്നെങ്കില്‍ തമിഴ്നാട്ടില്‍ ടിവികെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമായിരുന്നുവെന്നും ടിവികെ മന്ത്രി പറഞ്ഞു.എന്നാല്‍ പുതിയ ഒരു പാര്‍ട്ടിക്ക് അധികാരത്തില്‍ വരാനായത് തന്നെ എസ്‌ഐആര്‍ കാരണമാനെന്ന് ബിജെപി നേതാവായ തമിഴിസൈ സൗന്ദരരാജന്‍ അഭിപ്രായപ്പെട്ടു. അടുത്ത പൊതുതിരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തികാണിക്കാന്‍ ടിവികെ ഇതുവരെയും തയ്യാറായിട്ടില്ല. ഈ കാര്യത്തില്‍ ടിവികെയുമായി കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.ALSO READ: പ്രാർത്ഥിക്കുന്നതിന് മുൻപ് ഒപ്പ് നിർബന്ധം : മഹാരാഷ്ട്രയിലെ ബിജെപിയുടെ പുതിയ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ക്രിസ്ത്യൻ സഭകളിൽ ആശങ്ക
