പ്രധാനമന്ത്രിയുടെ ഫോട്ടോ കീറിയതിന് ഗുജറാത്ത് കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (17:15 IST)
പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറികളഞ്ഞതിന് കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ വിധിച്ച് ഗുജറാത്ത് കോടതി. വാംസാദയിൽ നിന്നുള്ള ആനന്ദ് പട്ടേലിനാണ് ശിക്ഷ വിധിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം 7 ദിവസം ജയിൽശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2017ൽ കാർഷിക സർവകലാശാലയിലേക്ക് നടന്ന വിദ്യാർഥി സമരത്തിനിടെ വൈസ് ചാൻസലറുടെ ചേംബറിൽ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചെന്ന കേസിലാണ്
വിധി. 2017 മെയിലാണ് എംഎൽഎ ആനന്ദ് പട്ടേലിനും മറ്റ് ആറ് പേർക്കുമെതിരെ ജലാൽപൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :