സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 മാര്‍ച്ച് 2023 (15:08 IST)
മാനനഷ്ടക്കേസ് വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത്. വയനാട് എംപിയാണ് രാഹുല്‍. ലോക്സഭ സെക്രട്ടേറിയേറ്റാണ് രാഹുലിനെ എംപി സ്ഥാനത്തു നിന്നു പുറത്താക്കി വിജ്ഞാപം ഇറക്കിയത്.
കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാലായിരുന്നു പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യനായതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.