അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യോഗ്യതാമത്സരമെന്ന് ഉമ്മന്‍ചാണ്ടി

അരുവിക്കര| Last Modified ശനി, 6 ജൂണ്‍ 2015 (17:51 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യോഗ്യതാമത്സരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അരുവിക്കര തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കുള്ള സന്നാഹമായി ഇതിനെ കാണമമെന്നും അദ്ദേഹം പറഞ്ഞു. വികസനപദ്ധതികളില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആരോപണങ്ങള്‍ കൊണ്ടാവില്ല ആര് എന്തു പറഞ്ഞാലും ഈ സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :