ഹിന്ദുവും ഹിന്ദുത്വയും: രാഹുൽ പറഞ്ഞത് കോൺഗ്രസിന്റെ നിലപാട് കേരളത്തിലും പറയുമെന്ന് വി‌ഡി സതീശൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (13:06 IST)
‌ഹിന്ദുക്കളുടെ രാജ്യമാണെന്നും ഏത് വിധേനയും അധികാരത്തിലെത്താൻ ആഗ്രഹിക്കുന്ന ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാട് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി‌ഡി സതീശൻ. കേരളത്തിലും ഇതേ നിലപാട് തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയാണ്. ഞാൻ ഹിന്ദുമത വിശ്വാസിയും ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളുമാണ്. അങ്ങനെയിരിക്കുമ്പോൾ മറ്റൊരു മതവിശ്വാസത്തെ ചോദ്യം ചെയ്‌താൽ ഞങ്ങൾ വിമർശിക്കും.

ഇതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. അതിനെ സംഘപരിവാറിന്റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കേണ്ടതില്ലെന്നും കോൺഗ്രസിന്റെ നയം തന്നെയാണ് അതെന്നും സതീശൻ പറഞ്ഞു.

വിലക്കയറ്റത്തിനെതിരേ രാജസ്ഥാനിലെ ജയ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുവും ഹിന്ദുത്വവാദിയും പ്രസ്താവന ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :