ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 15 മെയ് 2014 (18:52 IST)
കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. ബിജെപി 225 മുതല്‍ 230 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്. കോണ്‍ഗ്രസിന് വന്‍ തോതിലുള്ള ഒലിച്ചുപോക്ക് പല സംസ്ഥാനങ്ങളിലും നടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ 85 മുതല്‍ 92 സീറ്റുവരെയാണ് പാര്‍ട്ടി സര്‍വേ നല്‍കുന്നത്. ഇതോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനു മുറയ്ക്ക് മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള വാചകങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ് കൊണ്‍ഗ്രസ് നേതൃത്വം.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടില്ലെന്ന് ബിജെപി- ആര്‍എസ്എസ് ആഭ്യന്തര സര്‍വേയും വിലയിരുത്തുന്നു. എന്‍ഡിഎ സഖ്യത്തിന് പരമാവധി 259 സീറ്റേ ലഭിക്കൂ എന്നാണ് സര്‍വേ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പുതിയ സഖ്യകക്ഷികളെ ചേര്‍ക്കാന്‍ ശ്രമം തുടങ്ങിയത്.